General

‘അന്ന് മോഹന്‍ലാലിനോട് പേര് ചോദിച്ച പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു’

മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നേഹ സ്കസേന ഒരു പഴയ കഥ ഓര്‍ത്തെടുക്കുകയാണ്. നേഹ ഇപ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒരു കഥ നേഹ പറയുന്നു. എട്ട് വര്‍ഷം മുന്‍പ് ദുബായിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നേഹ തന്‍റെ ജോലിയുടെ ഭാഗമായി മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിനോട് പേരും റൂം നമ്പറുമൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ തന്‍റെ പേരും മറ്റു വിശദ വിവരങ്ങളും നേഹയ്ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിനോടാണ് താന്‍ പേര് ചോദിച്ചതെന്ന് പിന്നീടാണ്‌ നേഹയ്ക്ക് മനസ്സിലായത്. ഇതറിഞ്ഞ നേഹ മോഹന്‍ലാലില്‍ നിന്ന് ഒരു ഓട്ടോ ഗ്രാഫും വാങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുകയാണ് നേഹയ്ക്ക്. അന്നത്തെ പരിചയപ്പെടലും ഇന്ന് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്‍റെ സന്തോഷവുമൊക്കെ നേഹ സക്സേന ഫേസ്ബുക്കില്‍ പങ്കുവെച്ചു.

shortlink

Post Your Comments


Back to top button