Uncategorized

അടൂര്‍ ഗോപാലകൃഷ്ണന്‍ – ദിലീപ് ചിത്രം ആഗസ്റ്റ്‌ പതിനെട്ടിന് റിലീസ് ചെയ്യും

അടൂര്‍ ഗോപാലകൃഷ്ണന്‍ ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിന്നെയും’. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു അടൂര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കുടുംബ ജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രം ആഗസ്റ്റ്‌ പതിനെട്ടിന് റിലീസ് ചെയ്യും. കാവ്യമാധവനാണ് ചിത്രത്തിലെ നായിക. നെടുമുടിവേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി. ലളിത, സുധീര്‍ കരമന , രവി വള്ളത്തോള്‍ എന്നിവരാണ്‌ മറ്റു അഭിനേതാക്കള്‍.

shortlink

Post Your Comments


Back to top button