Kollywood

‘വിശ്വാസമില്ലെങ്കില്‍ എല്ലാം തകരും’ അമലാ പോള്‍ – എ എല്‍ വിജയ്‌ വിവാഹ മോചനം എ എല്‍ വിജയ്‌യുടെ ആദ്യ പ്രതികരണം

രണ്ടാഴ്ചയോളമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് അമലാ പോള്‍ – എ എല്‍ വിജയ്‌ വിവാഹ മോചന വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് വിജയിയുടെ അച്ഛനും, അമലയുടെ സുഹൃത്തും രംഗത്ത് എത്തിയിരുന്നു. വിജയിയും അമലയും അപ്പോഴും നിശബ്ദമായി തന്നെ മുന്നോട്ടു പോയി. എന്നാലിപ്പോള്‍ വിജയ്‌ തന്‍റെ വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ്.

പ്രിയപ്പെട്ടവരേ,
ഞാനും അമലയും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാര്‍ത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകളില്‍ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങള്‍ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനുള്ള കാരണം എനിക്കൊഴികെ മറ്റാര്‍ക്കുമറിയില്ല എന്നുകൂടി പറയട്ടെ.
ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് സിനിമാ, മാധ്യമ രംഗങ്ങളില സുഹൃത്തുക്കള്‍ ദിവസങ്ങളായി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ എന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ച കാര്യം സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നിയത്.
വിഷയത്തില്‍ അങ്ങേയറ്റം അസ്വസ്ഥനും ദു:ഖിതനുമായ അച്ഛന്‍ ഒരു ചാനലില്‍ അവരുടെ നിര്‍ബന്ധപ്രകാരം പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കിക്കൊണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് സംബന്ധിച്ച എല്ലാത്തരം വാര്‍ത്തകളും എന്റെ അച്ഛന്റെ അന്നത്തെ പ്രസ്താവനയില്‍ ഊന്നിയുള്ളതായിരുന്നു.
സാമൂഹികമായ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമുള്ളയാളാണ് ഞാന്‍. ഒന്‍പത് സിനിമകള്‍ ഇതിനകം ഞാന്‍ സംവിധാനം ചെയ്തു. സ്ത്രീകളോട് എനിക്കുള്ള ബഹുമാനം എന്താണെന്ന് ആ സിനിമകള്‍ കണ്ടാലറിയാം. അന്തസോടെ മാത്രമേ ഞാന്‍ ഇന്നുവരെ സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളൂ.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മാനിക്കുന്നയാളാണ് ഞാന്‍. വിവാഹശേഷം അമലയ്ക്ക് അഭിനയം തുടരണമെന്ന് പറഞ്ഞപ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ് ഞാന്‍ ചെയ്തത്. അവള്‍ അതുപോലെ തുടരുകയും ചെയ്തു. ഞാനോ എന്റെ വീട്ടുകാരോ അമലയെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണ്.
വിശ്വാസമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനം. അത് ലംഘിക്കപ്പെടുന്നപക്ഷം ഒരു ബന്ധത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുകയും അത് അര്‍ഥശൂന്യമായിത്തീരുകയും ചെയ്യും.
കുടുംബം എന്ന സ്ഥാപനത്തിനും ബന്ധങ്ങള്‍ക്കും വില കല്‍പിക്കുന്ന ഒരാളാണ് ഞാന്‍. ഞങ്ങളുടെ ബന്ധം എന്നെങ്കിലും അവസാനിക്കുമെന്ന് എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് മറ്റൊരു തെരഞ്ഞെടുപ്പില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു, മാന്യമായ രീതിയില്‍.
ലിംഗഭേദത്തിന്റേതായ ഒരു വീക്ഷണം ചില മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ നല്‍കിയിരുന്നു. ഇത് എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ അന്തസിന് പോറലേല്‍പിച്ചിരിക്കുകയാണ്. ഞങ്ങളുടെ വേര്‍പിരിയലിനേക്കാള്‍ എന്നെ വേദനിപ്പിക്കുന്നു അത്.
ഏറ്റവും അവസാനമായി, ഞങ്ങളുടെ സ്വകാര്യമായ പ്രശ്‌നങ്ങളിലേക്ക് തലയിടാതെ വഴിമാറിപ്പോകാന്‍ മനസ് കാണിച്ചാല്‍ വലിയ സന്തോഷം. വലിയ സംഘര്‍ഷത്തിന്റേതായ സമയത്ത് ഒപ്പം നിന്ന എല്ലാവരോടും നന്ദി..

shortlink

Related Articles

Post Your Comments


Back to top button