
തിരു സംവിധാനം ചെയ്യുന്ന വിക്രമിന്റെ ‘ഗരുഡ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ നിന്ന് പിന്മാറി എന്നതാണ് പുതിയ വിവരങ്ങള്‍. ഗരുഡയുടെ ചിത്രീകരണം വൈകിച്ചതാണ് കാജളിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കാജല്‍ അജിത്തിന്റെ 57 ആമത്ചിത്രത്തില് കരാറൊപ്പിട്ട് കഴിഞ്ഞു. ഗരുഡയില്‍ നായികയാകാന്‍ തൃഷയെ സമീപിച്ചുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
Post Your Comments