
തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രം അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര. ഗോപി നായര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കളക്ടറുടെ വേഷത്തിലാണ് നയന്‍ താര എത്തുക.
ജനങ്ങളുടെ ജീവിത രീതിയെ കാര്യമായി ബാധിക്കുന്ന ജല ദൗര്‍ലഭ്യതയാണ് ചിത്രത്തിന്റെ പ്രധാന വിഷയം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വനിത കളക്ടര്‍ നടത്തുന്നപോരാട്ടമാണ് ചിത്രത്തില്‍ ഉള്ക്കൊള്ളിചിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
Post Your Comments