Kollywood

‘ചുറ്റി കളിയുമായി രജനീകാന്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌’

സ്റ്റയില്‍ മന്നന് ട്വിറ്ററില്‍ 30ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. അദ്ദേഹം ഫോളോ ചെയ്യുന്നതാകട്ടെ 23 അക്കൗണ്ടുകളും. വാര്‍ത്താ മാധ്യമങ്ങളുടെ അക്കൗണ്ടുകളാണ് അവയില്‍ കൂടുതലും. എ.ആര്‍.റഹ്മാന്‍, അമിതാഭ് ബച്ചന്‍, മരുമകന്‍ ധനുഷ് മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരെയാണ് രജനീ സിനിമ രംഗത്ത് നിന്ന് ഫോളോ ചെയ്യുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ രജനീയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഒന്ന് ചുറ്റി കളിച്ചു. @superstarrajini എന്ന അക്കൗണ്ട് കമല്‍ ഹാസനെ ഫോളോ ചെയ്തു. കമലിനെ മാത്രമല്ല, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ‘കബാലി’ സംവിധായകന്‍ പാ.രഞ്ജിത്ത്, നിര്‍മ്മാതാവ് കലൈപുലി.എസ്.താണു, പിആര്‍ഒ റിയാസ് അഹമ്മദ് എന്നിവരെയെല്ലാം രജനിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരാന്‍ തുടങ്ങി. പക്ഷേ ഈ നീക്കങ്ങള്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സംശയം ഉയര്‍ത്തുന്നതായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ഈ അക്കൗണ്ടില്‍നിന്നുള്ള ഒരു ട്വീറ്റിലൂടെ ആ സംശയം ശക്തമായി. Rajinikanth ‪#‎HitToKill‬ എന്നായിരുന്നു ആ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button