എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളിലെ ലാല്‍ നടനം ഓരോ പ്രേക്ഷകന്‍റെയും ഉള്ളുകളില്‍ ആഴ്ന്നിറങ്ങിയിട്ടുള്ളവയാണ്. പഞ്ചാഗ്നിയും, താഴ്വാരവും സദയവും പോലെയുള്ള ചിത്രങ്ങള്‍ തന്നെ അതിനുള്ള ഉദാഹരണങ്ങള്‍.
എം.ടിയെ കുറിച്ച് മനസ്സ് തുറന്നു സംസാരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍
“ഞാനേറ്റവും ഉള്ളുകടഞ്ഞഭിനയിച്ച തിരക്കഥകളിൽ ചിലത് എം.ടി. വാസുദേവൻ നായർ എഴുതിയതാണ്. അത് ‘ഉയരങ്ങളിൽ’ ആയാലും ‘പഞ്ചാഗ്നി’ യായാലും ശരി ‘താഴ്‌വാരമോ’ ‘‘സദയ’മോ ആയാലും ശരി. എം.ടി.സാറും ഞാനും തമ്മിലെടുത്തു പറയാവുന്ന ആത്മബന്ധമൊന്നുമില്ല. നിരന്തരം കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നാൽ എന്റെ എല്ലാ ഉയർച്ചകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഇപ്പോൾ അത്ഭുതകരമായിത്തോന്നുന്നു. ‘കർണ്ണഭാരം’മെന്ന നാടകം കാണാൻ മുംബെയിൽ രണ്ടുതവണ അദ്ദേഹം ഉണ്ടായിരുന്നു. അതൊരു വലിയ അനുഗ്രഹമായിരുന്നു”.
Post Your Comments