സംഗീതം അതിന്‍റെ മാസ്മരിക സൗന്ദര്യം പൊഴിക്കുമ്പോള്‍ അതിന് ചുണ്ടനക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരുപാട് മലയാള നടന്മാര്‍ ഇവിടെയുണ്ട്. മോഹന്‍ലാല്‍ ഓരോ ഗാനവും പാടി അഭിനയിക്കുന്നത് കാണുമ്പോള്‍ ശബ്ദവും അയാള്‍ക്ക് ദൈവം കനിഞ്ഞു അനുഗ്രഹിച്ചു കൊടുത്തുവോ എന്ന് തോന്നി പോകും അത്രയ്ക്ക് പെര്‍ഫെക്ഷനോടെയാണ് മോഹന്‍ലാലിന്‍റെ ലിപ് മൂവ്മെന്‍റ്.
ഭരതത്തിലും ചിത്രത്തിലും ഹിസ് ഹൈനസ്സ് അബ്ദുള്ളയിലുമൊക്കെ ഗായകന്റെ ശൈലി ഭാവം ലാല്‍ എന്ന നടന്‍ അസാധ്യമായ വിധമാണ് കൂട്ടിച്ചേര്‍ക്കുന്നത്.
‘മാടമ്പി’ എന്ന സിനിമയില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജയചന്ദ്രന്‍ ഈണമിട്ട ഗാനമാണ് ‘അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു’ എന്ന ഗാനം. ‘മാടമ്പി’ സിനിമയിലെ ഈ ഗാന ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇതിന്‍റെ സംവിധായകനായ ബി. ഉണ്ണികൃഷ്ണനോട് ഒരു അഭ്യര്‍ത്ഥന നടത്തി. ഗാനത്തിന്‍റെ സ്വര മാധുര്യം ലാലിലെ നടനെ വല്ലാതെ സ്വാധീനിച്ചത് കൊണ്ടായിരിക്കാം മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനോട് ഇത്തരം ഒരു കാര്യം ആവശ്യപ്പെട്ടത്. ഈ ഗാനത്തിന് എനിക്ക് ലിപ് മൂവ്മെന്‍റ് നല്‍കാന്‍ കഴിയുമോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ബി ഉണ്ണികൃഷ്ണന്‍ സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു. ഈ ഗാനം ലിപ് മൂവ്മെന്റ് ഇല്ലാതെ ചിത്രീകരിക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ തീരുമാനിച്ചിരുന്നത്. മോഹന്‍ലാല്‍ എന്ന നടനെ ഏറ്റവും സ്വാധീനിച്ച അമ്മ മഴകാറിന് എന്ന ഗാനം മലയാളികളുടെയും പ്രിയങ്കരമായ ഗാനങ്ങളില്‍ ഒന്നാണ്.
Post Your Comments