General

മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ രാജന്‍ ശങ്കരാടിക്ക് ആദരാഞ്ജലികള്‍

രാജന്‍ ശങ്കരാടി എന്ന സംവിധായകന്‍ ഒരുപാട് ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ലങ്കിലും മലയാളികളുടെ മനസ്സില്‍ രാജന്‍ ശങ്കരാടി എന്ന സൂത്രധാരന്‍ എന്നും ഓര്‍മ്മിക്കപ്പെടും.
‘ഗുരുജി ഒരു വാക്ക്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം മീനത്തില്‍ താലികെട്ട്’,’ക്ലിയോപാട്ര’ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപിന്‍റെ കരിയറില്‍ മാറ്റം സൃഷ്ടിച്ച സിനിമയായിരുന്നു രാജന്‍ ശങ്കരാടിയുടെ ‘മീനത്തില്‍ താലി കെട്ട്’. അഭിനയരംഗത്തും തന്‍റെ സാന്നിദ്ധ്യമറിയിച്ചയാളാണ് രാജന്‍ ശങ്കരാടി. മുഖം , ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ആഗസ്റ്റ്‌ ഒന്ന് തുടങ്ങിയ സിനിമകളിലും രാജന്‍ ശങ്കരാടി വേഷമിട്ടു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഉത്രാട രാതി’ എന്ന സിനിമയില്‍ സഹസംവിധായന്‍റെ വേഷമണിഞ്ഞാണ് രാജന്‍ ശങ്കരാടി സിനിമയിലേക്ക് എത്തുന്നത്. പത്രം,റണ്‍വേ ,ലേലം, ധ്രുവം,കൗരവര്‍, നസ്രാണി, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിലെല്ലാം അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. പ്രശസ്ത നടന്‍ ശങ്കരാടിയുടെ ബന്ധുവാണ് ഇദ്ദേഹം. ഇന്നലെ രാത്രി ഏഴ് മണിയോടെ ആലുവ ടാസ് റോഡില്‍ വെച്ചു ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.63 വയസ്സുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പി രാജഗോപാലന്‍ എന്നാണ് രാജന്‍ ശങ്കരാടിയുടെ യഥാര്‍ത്ഥ നാമം. കുറേയധികം നല്ല സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും നല്ല രണ്ട് ചിത്രങ്ങള്‍ തന്‍റെ സംവിധാന ശൈലി കൊണ്ട് മികവുറ്റതാക്കുകയും ചെയ്ത രാജന്‍ ശങ്കരാടിയെ മലയാള സിനിമ ലോകം എന്നും ഓര്‍മ്മിക്കും.

shortlink

Related Articles

Post Your Comments


Back to top button