‘മലയാളം തന്നെ സൂപ്പര്‍ ശ്രേയ ഘോഷാല്‍ പറയുന്നു’

ഇന്ത്യന്‍ ഗായികമാരില്‍ പ്രമുഖയാണ്‌ ഗായിക ശ്രേയ ഘോഷാല്‍.നിരവധി ആരാധകരുള്ള ഗായിക കൂടിയാണ് ശ്രേയ.മലയാളത്തിലെ നിരവധി ഗാനങ്ങള്‍ക്ക് സ്വര മാധുര്യം ചേര്‍ത്ത ശ്രേയ ഘോഷാല്‍ പറയുന്നു താന്‍ പാടിയ ഏറ്റവും നല്ല പാട്ടുകള്‍ മലയാളത്തില്‍ നിന്നുള്ളവയാണെന്ന്. മാറ്റ് അന്യഭാഷ ഗായകരില്‍ നിന്നും വ്യത്യസ്ഥയാണ് ശ്രേയ ഘോഷാല്‍. മലയാള ഭാഷയുടെ അക്ഷര ശുദ്ധി ഗാനങ്ങളില്‍ കാത്തു സൂക്ഷിക്കാറുള്ള ശ്രേയ വ്യക്തമാക്കുന്നു. തന്‍റെ കരിയറില്‍ ഏറ്റവും മികച്ച ഗാനങ്ങള്‍ ഉണ്ടായിട്ടുള്ളത് മലയാളത്തില്‍ നിന്നുമാണ്. അക്ഷരശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കാന്‍ സാധിക്കുന്നത് കഠിനാധ്വാനം കൊണ്ടാണെന്നും ഗാനാലാപനത്തിനായി എത്രത്തോളം കഷ്ടപ്പെടാനും താന്‍ തയ്യാറാണെന്നും ശ്രേയ പറയുന്നു, ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ മലയാള പാട്ടുകളോടുള്ള തന്‍റെ ഇഷ്ടം പങ്കിട്ടത്. മലയാളം പറയുന്നത് മനസിലാകാത്തത് തന്നെ കുഴക്കുന്ന ഒരു കാര്യമാണെന്നും ശ്രേയ വ്യക്തമാക്കുന്നു.

ശ്രേയയുടെ വാക്കുകള്‍

മലയാളത്തിലാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും അര്‍ത്ഥവത്തായതുമായ ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്. മലയാള ഗാനങ്ങളുടെ വരികള്‍ കൂടുതലും കാവ്യാത്മകമാണ്. വരികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കി ഗാനങ്ങളില്‍ വരികളുടെ വികാരം സാംശീകരിക്കുക എന്നത് അല്‍പം ശ്രമകരമായ ജോലിയാണ്.

മികച്ച ഗാനങ്ങള്‍ പാടാന്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നു. നിരവധി ഇന്ത്യന്‍ ഭാഷകളില്‍ പാടുന്നുണ്ടെങ്കിലും ബംഗാളി ഭാഷയോട് മാതൃതുല്യമായ സ്‌നേഹം എപ്പോഴുമുണ്ട്. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് താന്‍ ആലപിച്ചതില്‍ ഏറ്റവു പ്രിയപ്പെട്ട മലയാള ഗാനമെന്നും ശ്രേയ പറയുന്നു.

Share
Leave a Comment