തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ഇരട്ട വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രമാണ് ‘മോഹിനി’. ചിത്രത്തിന്റെ ചിത്രീകരണം പകുതിയോളം തീര്‍ന്നു കഴിഞ്ഞു. ശങ്കറിന്റെ അസോസിയേറ്റ് മധേഷാണ് മോഹിനിയുടെ സംവിധായകന്. ഹാരിപോട്ടര്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരാണ് മോഹനിക്ക് വേണ്ടിയും അണിനിരക്കുന്നത്. ലണ്ടനില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പകുതി ഭാഗം ഷൂട്ടിംഗ് പൂര്‍ത്തികരിച്ചത്. മെക്സിക്കോയാണ് സിനിമയുടെ അടുത്ത ലൊക്കേഷന്‍. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നായിക പ്രാധാന്യമുള്ള ഈ ഹൊറര്‍ ചിത്രത്തിനായി.
Post Your Comments