GeneralNEWS

‘ടൂറിങ് സിനിമ’ പുനരാവിഷ്‌കരിക്കുക ആദ്യ ലക്ഷ്യം- കമല്‍

സിനിമയുടെ മാസ്മരികത ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള പദ്ധതിയായ ‘ടൂറിങ് സിനിമ’ പുനരാവിഷ്‌കരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ആദ്യ ലക്ഷ്യം എന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ലളിതമായ ക്ലാസ്സിക്‌ ചിത്രങ്ങള്‍ മലയാളം സബ്ടൈട്ടിലോടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ , ഫിലിം സൊസൈറ്റികള്‍ , ഗ്രന്ഥശാല സംഘടനകള്‍ തുടങ്ങിയവയുടെ സഹായം തേടുമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

ഇതുവഴി സ്ത്രീകളിലേക്ക് ക്ലാസ്സിക്‌ സിനിമകള്‍ എത്തിക്കുന്നതിന് കുടുംബശ്രീപോലെയുള്ള സ്ത്രീ ശാക്തീകരണ സംഘടനകള്‍ മുതല്‍ക്കൂട്ടാകുകയും ചെയ്യും.കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി ‘ആമി’ എന്നപേരില്‍ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അനേകം തിരക്കുകള്‍ ഉണ്ടെങ്കിലും സമയത്തുതന്നെ ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചു. ഈ ചിത്രത്തില്‍ വിദ്യാബാലന്‍ ആണ് കമല സുരയ്യയുടെ വേഷമിടുന്നത്.

shortlink

Post Your Comments


Back to top button