General

‘അഞ്ജലി മേനോന്‍ എന്‍റെ ഒരു വര്‍ഷം നഷടപ്പെടുത്തി പ്രതാപ്‌ പോത്തന്‍ പറയുന്നു’

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്‌ ‘ലവ് ഇന്‍ അന്‍ജെംഗോ’. എന്നാല്‍ ചിത്രം ഇപ്പോള്‍ പ്രതാപ്‌ പോത്തന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അതിന്‍റെ കാരണം മറ്റൊന്നുമല്ല. അഞ്ജലി മേനോന്‍ എഴുതി നല്‍കിയ തിരക്കഥ പ്രതാപ് പോത്തന് ഇഷ്ടപ്പെട്ടില്ല. വളരെ കാമ്പുള്ള ഒരു പ്രണയ ചിത്രമായിരുന്നു പ്രതാപ്‌ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അഞ്ജലി എഴുതിയ കഥയില്‍ ഒന്നും തന്നെയില്ല എന്നാണ് പ്രതാപ് പോത്തന്‍റെ വെളിപ്പെടുത്തല്‍. അഞ്ജലി മേനോന്റെ സ്‌ക്രിപ്റ്റിനായി കാത്തിരുന്ന് എനിക്ക് നഷ്ടപ്പെട്ടത് ഒരു വര്‍ഷമാണെന്നും പ്രതാപ്‌ പോത്തന്‍ പറയുന്നു.

സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് ഞാന്‍ അഞ്ജലിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അഞ്ജലി അതൊന്നും ചെവിക്കൊണ്ടില്ല എന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്ത ഒരാള്‍ക്കൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ എനിക്കും താല്‍പര്യമില്ല. പ്രതാപ്‌ പോത്തന്‍ വ്യക്തമാക്കുന്നു. ഇനിയൊരു മലയാള സിനിമ ഉടനെ ഉണ്ടാകില്ലന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button