അക്രമ രാഷ്ട്രീയത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോള്‍ ചൂട് പിടിക്കുകയാണ്. നടനെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇതില്‍ നിരവിധിയുണ്ട്. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ വെച്ചാണ് ശ്രീനിവാസന്‍ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ തുറന്നടിച്ചത്.
ശ്രീനിവാസന്‍റെ വാക്കുകള്‍
അണികൾക്കു കിട്ടുന്നതോ ജയിലറയും കണ്ണീരും മാത്രം. അണികളുടെ വീട്ടിലേയുള്ളൂ വിധവകളും അനാഥരും നേതാക്കന്മാരുടെ വീടുകളിലൊന്നുമില്ല.
പിന്നാക്ക ജില്ലയായ കണ്ണൂരിലാണു ഞാൻ ജനിച്ചത്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. അതുകൊണ്ടു
ഞങ്ങളൊരു കുടിൽവ്യവസായം തുടങ്ങി, ബോംബു നിർമാണം. പകൽ ഞങ്ങളിങ്ങനെ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും. ശ്രീനിവാസൻ പറയുന്നു. രക്തസാക്ഷികളുടെ ഫ്ലെക്സ് വച്ചു ജനവികാരമുയർത്തി പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണു രാഷ്ട്രീയ നേതാക്കന്മാരുടെ വിശ്വാസം. പക്ഷേ, ഫ്ലെക്സുകളിലൊക്കെ കാണുന്നത് അണികളുടെ ചിത്രം മാത്രമാണ്. നേതാക്കൾ കൊലയ്ക്കു കൊടുക്കുന്ന അണികളുടെ ചിത്രം. സ്വമേധയാ മരിക്കാൻ പോകുന്നവരല്ല ഇവർ, നിവൃത്തികേടു കൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്ക പ്രക്ഷാളനം കൊണ്ടുമാണു രക്തസാക്ഷികൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments