ചിരഞ്ജീവിയുടെ 150-മത് ചിത്രത്തില്‍ നായികയാകാനുള്ള ക്ഷണം നിരസിച്ചത് മൂന്ന് ബോളിവുഡ് നടിമാരാണ്. ബോളിവുഡ് നടി കത്രീന കൈഫ് ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നിരസിച്ചത് ടോളിവുഡ് ആരാധകരെയും ചിരഞ്ജീവി ആരാധകരെയും ചൊടിപ്പിച്ചിരിക്കുകയാണ്. . .
കരീന കപൂറിനെയാണ് ആദ്യം ചിത്രത്തിന്‍റെ അണിയറക്കാര്‍ സമീപിച്ചത്. എന്നാല്‍ ഗര്‍ഭകാലം ആയതിനാല്‍ ബോളിവുഡില്‍ പോലും ചിത്രങ്ങള്‍ ഏറ്റെടുക്കാത്ത കരീന ഇതും സ്വീകരിച്ചിരുന്നില്ല. പിന്നെ സൊനാക്ഷി സിന്‍ഹയായിരുന്നു ചിരു പടത്തിന്‍റെ അണിയറക്കാര്‍ ലക്ഷ്യം വച്ചത്. പക്ഷേ സൊനാക്ഷിയും ചിത്രത്തോട് നോ പറഞ്ഞു. പിന്നെയാണ് കത്രീനയില്‍ അണിയറക്കാന്‍ എത്തിയത്. എന്നാല്‍ ബോളിവുഡില്‍ കരണ്‍ ജോഹാറുമൊത്തുള്ള ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് കത്രീന അത് കൊണ്ട് തന്നെ കത്രീനയും ചിത്രത്തില്‍ നിന്ന് പിന്മാറി .
ഒടുവില്‍ ഇപ്പോള്‍ കത്രീന കൈഫിന് പകരം കാജല്‍ അഗര്‍വാള്‍ ചിരഞ്ജീവിയുടെ നായികയാകുമെന്നാണ് വാര്‍ത്ത.
Leave a Comment