General

ഗാന രചയിതാക്കളെ മറക്കുന്നത് നല്ല പ്രവണതയല്ല : റഫീക്ക് അഹമ്മദ്

ഗാനങ്ങള്‍ ആസ്വദിക്കുന്നവര്‍ ഗാന രചയിതാക്കളെ മറക്കുന്നത് നല്ല പ്രവണതയല്ലയെന്ന് റഫീക്ക് അഹമ്മദ്. മലയാള ഗാന ശാഖയ്ക്ക് ഒരു പിടി നല്ല ഗാനങ്ങള്‍ സംഭാവന ചെയ്ത റഫീക്ക് അഹമദ്‌ ഇത് പറയുമ്പോള്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടണ്ട ഒരു വിഷയം തന്നെയാണ് ഇത്. ഒരു ഗാനം അതിന്‍റെ മനോഹാരിതയോടെ ശ്രവിക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തേണ്ട പേര് ഗാന രചയിതാവിന്‍റെതാണ്. സംഗീതം കടല്‍ പോലെ സുന്ദരമാകുമ്പോള്‍ അതിനുള്ളില്‍ നിറയുന്ന വരികളിലെ മാന്ത്രികത സൃഷ്ടിച്ചെടുത്ത വ്യക്തിയെ ഒരിക്കലും മറന്നു പോകരുത്.

റഫീക്ക് അഹമ്മദിന്‍റെ വാക്കുകള്‍ ഇങ്ങനെ

പുതിയ കാലത്ത് പാട്ട് എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ലാതെയാകുന്ന പ്രവണതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഫെയ്സ്ബുക്കില്‍ കുറിക്കേണ്ടി വന്നത്.

യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട പുതിയ പാട്ടുകള്‍ പരിശോധിച്ചാല്‍, സിനിമ, സംവിധായകന്‍, സംഗീത സംവിധായകന്‍, സംഗീത സംവിധായകന്‍, മുഖ്യ താരങ്ങള്‍, ചായഗ്രാഹകന്‍, തുടങ്ങിയ എല്ലാ വിശദാംശങ്ങളും കൊടുത്ത് കാണാം. എന്നാല്‍ ഗാന രചയിതാവിന്‍റെ പേര് ഉണ്ടായിരിക്കില്ല. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഒരു പാട്ടിനെ സംബന്ധിച്ചിടത്തോളം രചയിതാവ് അപ്രസക്തനാവുമോ എന്നതാണോ കാരണം, അതോ വരികള്‍ കൂടി ചേര്‍ന്നതാണ് ഒരു പാട്ടെന്നും അത് ഒരാള്‍ എഴുതുന്നതാണെന്നും ടെക്കികള്‍ക്ക് അറിയാത്തത് കൊണ്ടായിരിക്കുമോ?

shortlink

Related Articles

Post Your Comments


Back to top button