General

‘ഐക്യ രാഷ്ട്രസഭയില്‍ സംഗീതം അവതരിപ്പിക്കാന്‍ എ ആര്‍ റഹ്മാന്‍’

ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര്‍ റഹ്മാന്‍ ഇനി ഐക്യ രാഷ്ട്രസഭയില്‍ തന്‍റെ സംഗീത വിരുന്ന് അവതരിപ്പിക്കും. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് റഹ്മാന്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടാമത്തെ വ്യക്തിയാണ് റഹ്മാന്‍. സംഗീതത്തിലെ ഇതിഹാസം എം.എസ് സുബ്ബലക്ഷ്മിയാണ് ഒന്നാമത്തെയാള്‍. 50 വര്‍ഷം മുന്‍പാണ് സുബലക്ഷ്മിക്കു അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ 70-ആം സ്വാതന്ത്യ ദിനത്തില്‍ സുബ്ബലക്ഷ്മിയെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് റഹ്മാന്‍ ഐക്യരാഷ്ട്ര സഭയില്‍ എത്തുന്നത്.

shortlink

Post Your Comments


Back to top button