Uncategorized

അമേരിക്കയില്‍ നിന്നൊരു പൃഥ്വിരാജ് ചിത്രം

ഡോ.ഹാരിസ് നിര്‍മിച്ച് നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡെട്രോയിറ്റ് ക്രോസിങ്’. പൃഥ്വിരാജാണ് സിനിമയില്‍ നായകനായി എത്തുന്നത്. പൂര്‍ണമായും അമേരിക്കയിലാണ് ‘ഡെട്രോയിറ്റ് ക്രോസിങ്’ ചിത്രീകരിക്കുന്നത്, ക്രൈം ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് ഇതെന്ന് സംവിധായകന്‍ പറയുന്നു. ബഹുഭാഷ ചിത്രമായിട്ടാണ് ‘ഡെട്രോയിറ്റ് ക്രോസിങ്’ അണിയിച്ചൊരുക്കുന്നത്. ബഹു ഭാഷ ചിത്രമാണെങ്കിലും അടിസ്ഥാനപരമായി ലക്ഷ്യംവെക്കുന്ന മാര്‍ക്കറ്റ് മലയാളം തന്നെയാണെന്ന് സംവിധായകന്‍ പറയുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഏതാനും പ്രധാന താരങ്ങളെ കൊണ്ട് വരാനും ചിത്രത്തിന്‍റെ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്. സംവിധായകനായ നിര്‍മ്മല്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button