General

തന്‍റെ പേരിലെ വ്യാജ പ്രൊഫൈലിനെതിരെ കാവ്യ മാധവന്‍റെ പ്രതികരണം

തന്‍റെ പേരില്‍ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ഉണ്ടാക്കിയ സംഭവം തനിക്കും കുടുംബത്തിനും മാനക്കേട്‌ ഉണ്ടാക്കിയെന്ന് താരം പറയുന്നു. പന്തളം സ്വദേശിയായ കാവ്യാ മാധവന്‍റെ വ്യാജ പ്രൊഫൈലുകാരനെ കഴിഞ്ഞ ദിവസം പോലീസ് പിടി കൂടിയിരുന്നു . തന്‍റെ പേരില്‍ അയാള്‍ പലരോടും ചാറ്റ് ചെയ്തത് തനിക്ക് വളരെ അപമാനം ഉണ്ടാക്കിയെന്നും താരം പറയുന്നു. സിനിമ രംഗത്ത് പലര്‍ക്കും ഇത്തരം ദുരനുഭവമുണ്ടാകാറുണ്ടെന്നും ആരും ഇതിനെതിരെ പ്രതികരിക്കാറില്ലന്നും കാവ്യ പറയുന്നു. അത് കൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോയതെന്ന് കാവ്യ കൂട്ടിച്ചേര്‍ത്തു. പ്രതിയെ പിടി കൂടിയതോടെ പല നടിമാരുടെ പേരിലും വ്യാജ പ്രൊഫൈലുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ പ്രൊഫൈലുകാരെയെല്ലാം കെണിയിലാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button