കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപെട്ട കേസ്അന്വേഷണം മന്ദഗതിയില്‍ ആന്നെന്ന്‍ ആരോപിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ .
മണിയുടെ മരണവുമായി ബന്ധപെട്ട് യാതൊരു പുരോഗതിയും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് വിനയന്‍ പറയുന്നു. ഈ വിഷയത്തിൽ താരസംഘടനയായ അമ്മയുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും വിനയൻ കൂട്ടിച്ചേര്‍ത്തു.
വിനയന്‍റെ വാക്കുകള്‍
ഇന്നലെ കലാഭവൻ മണിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷൻ മുഖാന്തിരം മണിയുടെ മരണത്തെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ടിന്റെ വിവരങ്ങൾ ലഭിച്ചെന്നും, മരണം കൊലപാതകമാണന്നോ, ആത്മഹത്യ ആണന്നോ, സ്വാഭാവികമരണമാണന്നോ? ഒന്നും പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലന്നുമാണത്രേ റിപ്പോർട്ട്. ഇതു കേൾക്കുമ്പോൾ ഇന്ത്യയിലേ മറ്റേതു സ്റ്റേറ്റിലെ പൊലീസിനേക്കാളും മിടുക്കൻമാരെന്നു പറയപ്പെടുന്ന നമ്മുടെ പൊലീസിന് കലാഭവൻ മണിയെപ്പോലൊരു മഹാനായ കലാകാരൻെറ ദുരൂഹ മരണത്തേ പറ്റിയുള്ള അന്വേഷണത്തിൽ തെറ്റു സംഭവിച്ചോ? അതല്ലെങ്കിൽ അത്രനിസ്സാരവൽക്കരിച്ചാണോ ഈ അന്വേഷണം നടത്തിയത് എന്ന് സംശയം തോന്നിപ്പോകുന്നു. കേസന്വേഷണം സിബിഐക്കു വിട്ടെന്നാണ് സർക്കാരു കൊടുത്തിരിക്കുന്ന റിപ്പോർട്ട്. പക്ഷേ അന്വേഷണം ത്വരിതഗതിയിൽ നടക്കുമെന്ന് പ്രതീക്ഷ ഉണർത്തുന്ന യാതൊരു വിധ നീക്കങ്ങളോ റിപ്പോർട്ടുകളോ കണ്ടില്ല. ആറിയ കഞ്ഞി പഴംകഞ്ഞി എന്നു പറഞ്ഞപോലെ ജനലക്ഷങ്ങൾ ജിഞ്ജാസയോടെ കാത്തിരി ക്കുന്ന ഈ കേസിന്റെ അന്വേഷണം അനന്തമായി നീളാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. ഇതിനെതിരേ കലാസ്നേഹികളും മനുഷ്യാവകാശ പ്രവർത്തകരും പ്രതികരിക്കണം. എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വിഷയം താരസംഘടനായ “അമ്മയുടെ” മൗനമാണ്. മലയാളത്തിനൊരു ദേശീയ അവാർഡ് നേടിക്കൊടുത്ത കലാകാരനാണ് മണി, ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ പാർശ്വവൽക്കരിക്കപ്പെട്ടവനായിരുന്നു എന്ന് മണി തന്നേ പറഞ്ഞിട്ടുണ്ട്.. മരണശേഷവും മനുഷ്യസ്നേഹിയായ ആ കലാകാരനു വേണ്ടി സംസാരിക്കാനും, മരണത്തിൻെറ ദുരൂഹത അറിഞ്ഞേ തീരു എന്നു ശക്തമായി പ്രതികരിക്കാനും മണികൂടി അംഗമായിരുന്ന താരസംഘടന പോലും മുന്നോട്ടു വരാത്തത് അങ്ങേയറ്റം ഖേദകരവും ലജ്ജാകരവുമാണ് വിനയൻ പറയുന്നു.
Post Your Comments