കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ബ്ലാക്ക് & വൈറ്റ് ചിത്രത്തില്‍ തന്റെ അച്ഛനായ സുകുമാരനും സോമനും ചേര്‍ന്ന് മറ്റൊരാളെ മാലയണിക്കുന്ന ഫോട്ടോ. ഈ മൂന്ന് പേര് കൂടാതെ നാലമതൊരാളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ രണ്ടും ആരെന്നായിരുന്നു ആരാധകരോട് പൃഥ്വിരാജിന്റെ ചോദ്യം. ചിലര്‍ കമന്റില്‍ ശരിയുത്തരം നല്കി. സോമനും സുകുമാരനും ചേര്‍ന്ന് മാലയിട്ടു സ്വീകരിച്ച ആ വ്യക്തി മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ ടി. ദാമോദരന്‍ ആയിരുന്നു . കമന്റില്‍ ചിലര്‍ ശരിയുത്തരം നല്കി. പിറകില്‍ കണ്ണട വെച്ചു നിന്ന നാലാമത്തെയാളെ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തി. കെ.ടി.സി.അബ്ദുള്ളയായിരുന്നു അത്.
Post Your Comments