മലയാളത്തിന്റെ സൂപ്പര്‍ താരവും ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു
സംവിധായകന് ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ബി. ഉണ്ണികൃഷ്ണന് മോഹന്‍ലാലിനായി ഒരുക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് സംവിധായകന് അറിയിച്ചു.
വലിയ സ്റ്റാര്കാസ്റ്റുള്ള സിനിമയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്നത്. മലയാളത്തില്‍ ഇതുവരെയായി വന്നിട്ടില്ലാത്ത ഒരു സബ്ജെക്ടാണ് കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ സിനിമയായിരിക്കും. അഞ്ചോളം പ്രോജക്ടുകള്‍ ഉപേക്ഷിച്ച ശേഷമാണ് ഈ സിനിമയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ മോഹന്‍ലാല്‍ സിനിമകളുടെ സംവിധായകന് ബി. ഉണ്ണികൃഷ്ണനായിരുന്നു. ഇതില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ബോക്സ്ഓഫീസില്‍ വിജയം നേടിയപ്പോള്‍ മിസ്റ്റര്‍ ഫ്രോഡ് പരാജയമായിരുന്നു.
Post Your Comments