പാട്ടിന്റെ വഴിയിലായിരുന്നു ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസന്റെ തുടക്കം. സംവിധാനത്തിലും എഴുത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും തന്റെ നല്ല ശബ്ദം അദ്ദേഹം പല സിനിമകളിലായി ഉപയോഗിച്ചു വരികയാണ്. ഇപ്പോള്‍ വളരെ വ്യത്യസ്ഥമാര്‍ന്ന ആലാപന ശൈലിയോടെ എത്തിയിരിക്കുകയാണ് വിനീത്. ജയസൂര്യ നായകനാകുന്ന പ്രേതം എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം വിനീത് ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ പാടിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന് ആണ്‍ശബ്ദത്തിലും പെണ്‍ശബ്ദത്തിലും പാടിയിരിക്കുന്നു എന്ന കൗതുകകരമായ കാര്യം ഗാന ശ്രോതാക്കളെയും ആകര്‍ഷിച്ചിരിക്കുകയാണ്. പാവ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മധുസൂദനന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് പ്രേതം. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന് അടുത്ത മാസം ചിത്രം തീയേറ്ററുകളില്‍ എത്തും.
Post Your Comments