GeneralNEWS

ചാമ്പ മരത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ചാക്കോച്ചനും കൃഷിയിലേക്ക്

കടവന്ത്ര മാര്‍ക്കറ്റില്‍ സലിം എന്നൊരു കച്ചവടക്കാരനുണ്ട്. ചാക്കോച്ചനെ കാണുമ്പോള്‍ അയാള്‍ പറയും, സാറേ ഇത് നല്ല ഓറഞ്ചാണ്. കഴിച്ചാല്‍ മുഖത്ത് നവരസങ്ങള്‍ വിടരും. ഇത്തരം തമാശകള്‍ ആസ്വദിക്കാന്‍ സാധാരണക്കാരനേ കഴിയൂ. സലിംകുമാറിനും ശ്രീനിവാസനും പിന്നാലെ കുഞ്ചാക്കോബോബനും കൃഷിക്ക് ഇറങ്ങുകയാണ്.

പുളിങ്കുന്നിലെ കര്‍ഷക കുടുംബമായിരുന്നു ചാക്കോച്ചന്റേത്. അവിടെ നിന്നാണ് ആലപ്പുഴയിലേക്ക് കുടിയേറിയത്.
ആലപ്പുഴയിലെ വീട്ടില്‍ ഒരു ചാമ്പമരമുണ്ടായിരുന്നു. അതിന്റെ മണ്ടയ്ക്ക് ഒരുപാട് കയറിയിട്ടുണ്ട് ചാക്കോച്ചന്‍. കുറേ വര്‍ഷം മുമ്പ് ആ ചാമ്പ ഇടിവെട്ടി പോയി.

ആലുവയില്‍ പെരിയാറിന്റെ തീരത്ത് വസ്തുനോക്കാന്‍ പോയപ്പോഴും അതുപോലൊരു ചാമ്പമരം കണ്ടു. അങ്ങനെ ആ വസ്തു വാങ്ങി. അവിടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൃഷി ചെയ്യണം. കൃഷിയില്ലാതെ ഇനിയുള്ള കാലം മുന്നോട്ട് പോകാനാകില്ല. പ്രിയ ഓര്‍ഗാനിക് ഫാമിംഗ് ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല, കരിമീന്‍, ആട്, കോഴി എല്ലാം കൃഷി ചെയ്യണം. ഇതൊക്കെയാണ് താരത്തിന്റെ ഭാവി തീരുമാനങ്ങള്‍.

shortlink

Post Your Comments


Back to top button