Uncategorized

ഏഴ് സുന്ദരി മലയാള നായികമാര്‍ തെലുങ്കിലേക്ക്

ഏഴു മലയാളി നായികമാരാണ് പുതിയ തെലുങ്ക് ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ മഡോണയും അനുപമയും പ്രേമത്തിന്‍റെ തന്നെ തെലുങ്കില്‍ മേക്കപ്പിടാന്‍ തയ്യാറെടുക്കുകയാണ്. വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ അരങ്ങേറിയ മഞ്ജിമ മോഹന്‍, യുവ നിരയില്‍ ശ്രദ്ധേയായ നായിക നമിതാ പ്രമോദ്, വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന നിവേദ തോമസ്, അനു ഇമ്മാനുവെല്‍, മിയ എന്നിവരാണ് മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് എത്തുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തെലുങ്ക് അരങ്ങേറ്റം. നാനിയുടെ നായികയായി ‘ജന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ നിവേദയും ഓക്സിജൻ എന്ന സിനിമയിലൂടെ ഗോപി ചന്ദിന്റെ നായികയായി അനു ഇമ്മാനുവെലും തെലുങ്കിലെത്തി. മലയാളത്തിലും തമിഴിലും ശ്രദ്ധനേടിയ മിയയും തെലുങ്ക്‌ സിനിമയുടെ ഭാഗമാകും.

shortlink

Related Articles

Post Your Comments


Back to top button