![](/movie/wp-content/uploads/2016/07/440289-sanjay-dutt-123.jpg)
നടന്‍ സഞ്ജയ്ദത്ത് സിനിമ ലോകത്തേക്ക് വീണ്ടും മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ്. 2008-ല്‍ സൂപ്പര്‍ ഹിറ്റായ ‘ദേ ധാക്ക’ എന്ന മറാത്തി ചിത്രത്തിന്‍റെ റീമേക്കിലാണ് സഞ്ജയ് അഭിനയിക്കുക. ജയില്‍ മോചിതനായ ശേഷം സഞ്ജയ്ദത്ത് ക്യാമറക്ക് മുന്നിലെത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ് മഞ്ജരേക്കറാണ്. നേരെത്തെയും രണ്ട് മൂന്ന് സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും തന്‍റെ സിനിമ പ്രവേശനത്തെക്കുറിച്ച് ഇതുവരെയും ദത്ത് മൗനം പാലിച്ചു വരികയായിരുന്നു. സഞ്ജയ് ദത്തിന്‍റെ തിരിച്ചു വരവ് ആരാധകരെ അവേശത്തിലാക്കിയിരിക്കുകയാണ്.
Post Your Comments