കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായി ആഭ്യന്തരസെക്രട്ടറി കമ്മീഷന് റിപ്പോര്‍ട്ട് നല്കിയിരുന്നു.
സി ബി ഐക്ക് വിടാനുള്ള വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ 10ന് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു . തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തരസെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അതേസമയം, മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡി ജി പിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോളിന്റെ അംശം മരണകാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നും ഡി ജി പി അറിയിച്ചിട്ടുണ്ട്.
Post Your Comments