
ഒരു കടുവ കൊല്ലപ്പെടുമ്പോള്‍ വനമേഖലയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? 100 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് ഒരു കടുവയുടെ മരണം മൂലം നഷ്ടമാകുന്നത്. ഒപ്പം പുല്‍ച്ചാടികളും മാനുകളും ജലാശയങ്ങളുമൊക്കെയുള്ള വലിയൊരു ആവാസ വ്യവസ്ഥയും ഇക്കാര്യം ഒരു ചലച്ചിത്ര ആവിഷ്ക്കാരത്തിലൂടെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഹിന്ദി ചലച്ചിത്രമായ ‘മിഷന് ടൈഗര്‍’എന്ന ചിത്രം. ബോളിവുഡില്‍ വെള്ളിയാഴ്ച 400 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ചിത്രം ഒക്ടോബറിലെത്തും. ഫോറസ്റ്റ് ഉദ്യോഗസ്ഥനായി മലയാളിയായ ടി.ആര് ബിജുലാലാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ബിജുലാല്‍ തന്നെയാണ് സിനിമയുടെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നതും. ബോളിവുഡ് നടന് വിജയ് റാസയും മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
Post Your Comments