Uncategorized

സെന്‍സര്‍ നിയമം വിനയായി മലയാള ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് മാറ്റി

നവാഗത സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ഗപ്പിയുടെ റിലീസ് തിയതി മാറ്റിവെച്ചു. ഈ മാസം 29ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് അടുത്ത മാസം അഞ്ചിലേക്ക് ചിത്രത്തിന്‍റെ റിലീസ് മാറ്റിയത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയമ പ്രകാരം ക്യൂബില്‍ അപ്ലോഡ് ചെയ്ത ശേഷം മാത്രമെ സിനിമ സെന്‍സറിംഗ് കമ്മറ്റി കാണുകയുള്ളു. ക്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ താമസം നേരിട്ടത് കൊണ്ട് ഈ മാസം 28നാണ് സെന്‍സറിംഗ് കമ്മറ്റി സിനിമ കാണാന്‍ അനുവദിച്ചിരിക്കുന്ന ദിവസം. ഇതിന് ശേഷം 29ന് സിനിമ റിലീസ് ചെയ്യാന്‍ സാധ്യമല്ലാത്തത് കൊണ്ടാണ് ഓഗസ്റ്റ് അഞ്ചിലേക്ക് റിലീസ് തീയതി മാറ്റിയത്. ടൊവീനോ തോമസ്, മാസ്റ്റര്‍ ചേതന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സുധീര്‍ കരമന, രോഹിണി ദേവി അജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. രാജേഷ് പിള്ള, സമീര്‍ താഹിര്‍ എന്നിവരുടെ സംവിധാന സഹായിയായിരുന്ന ജോണ്‍ പോള്‍ ജോര്‍ജ്ജാണ് ചിത്രത്തിന്‍റെ സംവിധായകന്‍

shortlink

Related Articles

Post Your Comments


Back to top button