സിദ്ധിക്കിന്റെ ഫുക്രി എന്ന സിനിമയില്‍ ജയസൂര്യയും മഡോണയും ഒന്നിക്കുന്നു. പ്രേമത്തിലൂടെയും കിംഗ് ലയറിലൂടെയും ശ്രദ്ധ നേടിയ മഡോണ ഇനി ജയസൂര്യയുടെ നായികയാകും. എന്നാല്‍ ചിത്രത്തില്‍ മറ്റ് രണ്ട് നായികമാര്‍ കൂടി അഭിനയിക്കുന്നുണ്ട്. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ് ആണ് നിര്‍മ്മാണം. ഒരു സിദ്ധിക്ക് ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് ജയസൂര്യ പറയുന്നു. സെപ്തംബറില്‍ ജയസൂര്യ-സിദ്ദീക്ക് സിനിമ ചിത്രീകരണമാരംഭിക്കും. കണ്ണൂരിലും മംഗലാപുരത്തുമായാണ് ഷൂട്ടിംഗ്. ലക്കി എന്ന് പേരുള്ള അനാഥാനായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്ലെപ്റ്റോമാനിയാക് എന്ന വിചിത്ര മാനസികാവസ്ഥയിലുള്ള ആളാണ് ലക്കി. വളരെയധികം പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
Post Your Comments