വലിയ നടന്റെ മകനായിട്ടൊന്നും കാര്യമില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ നമ്മുടെ ഫോണ്‍കോള്‍ എടുക്കാന്‍ പല സംവിധായകരും മടിക്കുമെന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ തുറന്നു പറയുന്നു . ഞാന്‍ സിനിമയിലെത്തിയിട്ട് 16 വര്‍ഷം പിന്നിടുന്നു. കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. ഇനിയും കുറേ ചിത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും ബച്ചന്‍ പുത്രന്‍ കൂട്ടിച്ചേര്‍ത്തു . ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.
അഭിഷേകിന്റെ പരാമര്‍ശം ഇങ്ങനെ .
കരിയറില്‍ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അത് ആവശ്യമാണ്. കാരണം അതില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. തോല്‍വിയില്ലാതെ വിജയമില്ല. എന്നാല്‍ സിനിമ തുടരെ പരാജയപ്പെട്ടാല്‍ നമ്മുടെ കോളുകള്‍ എടുക്കാന്‍ പോലും സംവിധായകര്‍ മടിക്കും. എത്ര വലിയ അഭിനേതാവിന്റെ മകനായാലും അക്കാര്യത്തില്‍ വ്യത്യാസമില്ല. പരാജയങ്ങള്‍ ഏറ്റവും മോശം അനുഭവമാണ്. അത് മനുഷ്യനെ തകര്‍ത്തുകളയും. ജിവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സാധ്യമാണെന്ന വിശ്വാസം ഉണ്ടായിരിക്കണം. എല്ലാ അഭിനേതാക്കളും ഇമോഷണലാണ്. ഞാനും അതുപോലെയാണ്. ജീവിത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് പ്രധാനം. അതിന്റെ നര്‍മ്മ വശങ്ങളെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം. ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും നര്‍മ്മത്തിലൂടെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു.
Post Your Comments