Uncategorized

മോഹന്‍ലാലിന്‍റെ തെലുങ്ക്‌ ചിത്രവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

കോരട്‌ലാ ശിവ സംവിധാനം ചെയ്ത ‘ജനതാ ഗാരേജ്’ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വൈകുന്നത് മോഹന്‍ലാലിന്റെ ഡബ്ബിംഗ് കാരണമാണെന്ന് നേരെത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ഇത് വരെ ഡബ്ബിംഗ് ആരംഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കോഴിക്കോട് നടക്കുന്ന ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരിക്കും ഡബ്ബിംഗ്
നടക്കുക എന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ വൈകുന്നത് മോഹന്‍ലാലിന്റെ ഡബ്ബിംഗ് കാരണമാണെന്ന് ഐലവ് സിനിമ, ആന്ധ്രാവാച്ച് തുടങ്ങി സിനിമാ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘മനമാന്ത’ എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തെലുങ്ക് പഠിച്ച ശേഷം ലാല്‍ ഡബ്ബ് ചെയ്യുകയായിരുന്നു. ‘മനമാന്ത’ യ്ക്ക് വേണ്ടി ലാല്‍ തെലുങ്ക് പഠിച്ചെന്നറിഞ്ഞ കൊരട്ടാല ശിവ, ഈ ചിത്രത്തിലും ലാല്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button