NEWS

അമലാ പോൾ– എ എൽ വിജയ് വിവാഹ മോചനം എ എൽ വിജയിയുടെ അച്ഛന്‍ അമലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

വാർത്തയുമായി ബന്ധപ്പെട്ട് നടനും നിർമാതാവും എ എൽ വിജയ്‌യുടെ പിതാവുമായ എ എൽ അളഗപ്പൻ രംഗത്ത് വന്നിരിക്കുകയാണ്. അമല പോളിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. നേരത്തെ എ എല്‍ വിജയ് ഇക്കാര്യത്തിൽ പ്രതികരിച്ചു എങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു ആദ്ധേഹം വ്യക്തമാക്കിയത്.

അമല തമിഴ് ചിത്രങ്ങളിൽ തുടരെ അഭിനയിക്കുന്നതും കരാർ ഒപ്പിടുന്നതുമൊക്കെ പ്രശ്നത്തിന് കാരണമായി. അതിനോട് വിജയ്ക്ക് തീരെ എതിര്‍പ്പായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ക്കിടയില്‍ വലിയ പ്രശ്നം സൃഷ്ടിച്ചു. അതിന് ശേഷം ഇനി ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തതുമാണ്. എന്നാൽ പിന്നെയും അമല തുടരെ തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. ഇത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു.

shortlink

Post Your Comments


Back to top button