സല്‍മാന്‍റെ സുല്‍ത്താന്‍ ഭ്രമം തലയ്ക്ക് പിടിച്ച ഒരു കൂട്ടം യുവാക്കള്‍ ചെയ്യുന്നതെന്ത്?

സല്‍മാന്‍ഖാന്‍റെ പുതിയ ചിത്രമായ സുല്‍ത്താന്‍ യുവാക്കളുടെ മനസ്സില്‍ ഹരമായി മാറുകയാണ്‌.ഒരു കൂട്ടം യുവാക്കളെ ഗുസ്തി പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ വരയെത്തി കാര്യങ്ങള്‍.സുല്‍ത്താന്‍ കണ്ടു ഉത്തരേന്ത്യന്‍ കേന്ദ്രങ്ങളില്‍ യുവാക്കള്‍ ഓരോന്നായി ഗുസ്തി പഠിക്കാന്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ഗുസ്തി പഠിക്കാനെത്തുന്ന യുവാക്കളുടെ നീണ്ട നീര ഓരോ ദിവസവും കൂടി വരികയാണ് എന്നുള്ളതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സുല്‍ത്താന്‍ ഇറങ്ങിയതിന് ശേഷം ഗുസ്തി പഠിക്കാനുള്ള ആവേശം യുവാക്കളില്‍ കൂടി വരുന്നതായി ഡല്‍ഹിയില്‍ നിന്നുള്ള ഗുസ്തി പരീശീലകന്‍ ശൈലേന്ദ്ര സിംഗ് പറഞ്ഞു. തനിക്ക് ഒരു സുല്‍ത്താനാകണം ഗുസ്തി പഠിച്ച് രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം. സുല്‍ത്താന്‍ സിനിമ തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് 17-കാരനായ യശ്വന്ത് സിംഗ് പറഞ്ഞു. സുല്‍ത്താന്‍ മികച്ച കളക്ഷനുമായി ബോക്സ്‌ഓഫീസില്‍ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് യുവാക്കളുടെ ഈ ഗുസ്തി പ്രേമം വാര്‍ത്ത കോളങ്ങളില്‍ ഇടം നേടുന്നത്.

Share
Leave a Comment