
അമലാ പോള്‍-എ എല്‍ വിജയ് വിവാഹമോചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂട് പിടിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ്. തീര്‍ത്തും നിശബ്ദ മനോഭാവമാണ് അമല ഈ കാര്യത്തില്‍ പ്രകടിപ്പിച്ചത്. പരസ്യ പ്രതികരണത്തിന് അമലാ പോളും വിജയ്‌യും തയ്യാറായിരുന്നില്ല. ഇവര്‍ തമ്മിലുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ട് കുറേയധികം കഥകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തമിഴിലെ മുന്‍നിര യുവതാരവുമായുള്ള അമലാ പോളിന്റെ അടുപ്പമാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയതെന്നും,അമലാ പോള്‍ കുടുംബ ജീവിതത്തെക്കാള്‍ കരിയറിന് പ്രാധാന്യം നല്‍കിയതും വിവിധ ഭാഷകളിലായി ആറോളം പ്രൊജക്ടുകള്‍ കരാര്‍ ചെയ്തതും വിജയ്‌യെയും കുടുംബത്തെയും അസ്വസ്ഥരാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് എ എല്‍ വിജയ് രംഗത്ത് വന്നിരിക്കുകയാണ് . ഈ വാര്‍ത്ത നിഷേധിക്കുന്ന തരത്തിലായിരുന്നില്ല എ.എല്‍ വിജയ്‌യുടെ പ്രതികരണം രണ്ട് കുടുംബങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് വിജയ് പറയുന്നു. എന്തായാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം നില്‍ക്കും. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments