Uncategorized

ഹിന്ദു അവഹേളനം സ്ത്രീ സ്വയം ഭോഗം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

 

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നല്‍കാനാകില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാകില്ലെന്ന് സംവിധായകനെ അറിയിച്ചത്. ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുണ്ട്.ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് അനുമതി നിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ പരിധിക്കപ്പുറം കടക്കുന്ന അധിക്ഷേപപരമായ പരാമര്‍ശവും, അയാം എ ഗേയ് എന്ന പുസ്‌കത്തിന്റെ പശ്ചാത്തലത്തില്‍ ഹനുമാനെ ചിത്രീകരിച്ചതും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായതായി റീജനല്‍ സെന്‍സര്‍ ഓഫീസര്‍ പറയുന്നു. ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിവിധ ഗൈഡ്‌ലൈനുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button