
കബാലിയുടെ ആവേശം വാനോളം ഉയരുന്നതിന് പിന്നാലെ മറ്റൊരു തരംഗം രചിക്കാനാണ് സ്റ്റയില്‍ മന്നന്‍ അമേരിക്കയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന് ഇറങ്ങിയത്. രജനിയുടെ ഷൂട്ടിംഗ് പകുതിയോളം പൂര്‍ത്തിയായ യന്തിരന്‍റെ രണ്ടാം ഭാഗ ചിത്രീകരണത്തിന് വേണ്ടിയാണ് തലൈവര്‍ നാട്ടിലെത്തിയത്. കബാലിക്കും മേലെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമായിരിക്കും യന്തിരന്‍ 2. ശങ്കറും രജനിയും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ക്ക് ഇരട്ടി ആവേശം നല്‍കും . ആഗസ്റ്റ് ആദ്യവാരം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.
Post Your Comments