NEWS

സിനിമാ സീരിയല്‍ നടന്‍ വക്കം മോഹന്‍ അന്തരിച്ചു

സിനിമാ സീരിയല്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ വക്കം മോഹന്‍ (55) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രി 9.30 ഓടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശം
സ്ഥിതിയിലായിലാവുകയായിരുന്നു. മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. അഞ്ഞൂറോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദേവന്‍, ഭീമന്‍രഘു, ക്യാപ്ടന്‍ രാജു, മോഹന്‍രാജ് എന്നിവരുടെ വില്ലന്‍ വേഷങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദൂരദര്‍ശനിലെ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അമൃതസര്‍ മിലിട്ടറി നഴ്സ് രമയാണ് ഭാര്യ. ഏകമകള്‍ ഉണ്ണിമായ.

shortlink

Post Your Comments


Back to top button