Uncategorized

പാര്‍വതിക്ക് ഇനി രണ്ട് നായകന്മാര്‍

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പാര്‍വ്വതിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം  സംവിധാനം ചെയ്യുന്നത് ചിത്രസംയോജകനായ മഹേഷ് നാരായണനാണ്. മൂവരും ഒന്നിച്ചുള്ള ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇറാഖിലെ ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിപ്പോകുന്ന മലയാളി നഴ്സുമാരുടെ ജീവിതമാണ് പ്രമേയം.  ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി.ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിനു ഇതുവരേയും പേരിട്ടിട്ടില്ല. സനു വര്‍ഗീസാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം, ഹൈദരാബാദ്, ദുബായ്, എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

shortlink

Post Your Comments


Back to top button