
അമേരിക്കയിലേക്ക് പറന്ന സ്റ്റയില് മന്നന് രജനീ കാന്ത് കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്. അതിനിടയില്‍ അദ്ധേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപെട്ട് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ ആരോഗ്യ സ്ഥിതിക്ക് കാര്യമായ പ്രശ്നമില്ല എന്ന് അദ്ദേഹം തന്നെ പിന്നീട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്വന്തം കൈപ്പടയില്‍ രജനി ആരാധകര്‍ക്ക് വേണ്ടി കത്ത് കുറിച്ചിരിക്കുകയാണ്. തന്റെ ആരാധകര്‍ക്കും കബാലിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും താരം കത്തില്‍ നന്ദി അറിയിക്കുന്നുണ്ട്.
രജനിയുടെ കത്തിന്റെ പരിഭാഷ വായിക്കാം
എന്റെ പ്രിയ ആരാധകര്‍ക്ക്,
‘കബാലി’, ‘2.0’ എന്നീ രണ്ട് ചിത്രങ്ങളുമായുള്ള കരാര്‍ ഉണ്ടായിരുന്നു എനിക്ക്. ഒരേ സമയം ഈ രണ്ട് ചിത്രങ്ങളിലും പ്രവര്ത്തിക്കേണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വളരെ ക്ഷീണിതനായിപ്പോയി ഞാന്‍. അതിനാല്‍ പ്രവൃത്തിയില്‍ നിന്ന് ഒന്നു വിട്ടുനിന്നു. ഒരവധിയെടുത്തു. കഴിഞ്ഞ രണ്ട് മാസങ്ങളായി യുഎസില്‍ മകള്‍ ഐശ്വര്യയുമൊത്ത് ചില മെഡിക്കല്‍ പരിശോധനകളൊക്കെ നടത്തി. ശാരീരികവും മാനസികവുമായി പൂര്‍ണആരോഗ്യം നേടിയശേഷം എന്റെ സ്വന്തം നഗരമായ ചെന്നൈയില്‍ തിരിച്ചെത്തിയിരിക്കുകയാണിപ്പോള്‍. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നതില്‍ വളരെ സന്തോഷം. ‘കബാലി’യുടെ നിര്‍മ്മാതാവ് കലൈപുലി.എസ്.താണു, സംവിധായകന് പാ.രഞ്ജിത്ത്, കൂടാതെ ചിത്രവുമായി സഹകരിച്ച എല്ലാവര്ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എല്ലാറ്റിലുമുപരി എന്റെ ആരാധകര്‍ക്കും ചെറുപ്പക്കാര്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും നന്ദിയുണ്ട്.
Post Your Comments