
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ ട്രോള്‍ ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മാനുകളെ ആരും കൊന്നതല്ല കേട്ടോ അവ അത്മത്യ ചെയ്തതാണെന്ന് ഒരു പരിഹാസം. ‘പോക്കിമോന്‍’മാര്‍ക്ക് പിടിക്കപ്പെടുന്നപക്ഷം സല്‍മാന്‍ ഖാന്റെ അഭിഭാഷകനെ സമീപിക്കാവുന്നതാണെന്ന് മറ്റൊരു രസകരമായ ട്രോള്‍.‘സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗ’ത്തെ വേട്ടയായിയതല്ല. മറിച്ച് അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത ഒരു മെച്ചപ്പെട്ട സ്ഥലത്തേക്ക് പറഞ്ഞുവിടുകയാണ് ചെയ്തത്’ എന്ന് അടുത്ത പരിഹാസം.എന്തായാലും ഈ മസില്‍ മാന്‍ താരത്തെ കുറ്റവിമുക്തനാക്കിയാതിന്‍റെ പേരില്‍ രസകരമായ ട്രോള്‍ മഴ പെയ്യുകയാണ് സോഷ്യല്‍ മീഡിയയില്‍,വരും നാളുകളില്‍ ഇതുമായി ബന്ധപെട്ട് രസകരമായ ട്രോളുകള്‍ അനവധി ഇറങ്ങിയേക്കാം.
Post Your Comments