General

സച്ചിന്‍ നല്‍കിയ സമ്മാനം സുകുമാരി നിധി പോലെ സൂക്ഷിച്ചിരുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് താരത്തെ വളരയേറെ ഇഷ്ടപ്പെട്ടിരുന്ന നടിയാണ് മലയാള സിനിമയുടെ സ്വന്തം അമ്മ സുകുമാരി. തന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകത്തില്‍ സുകുമാരി സച്ചിനെ കുറിച്ചുള്ള ആരാധന പങ്കുവയ്ക്കുന്നുണ്ട്. സച്ചിന്‍ നല്‍കിയ ഒരു സമ്മാനം സുകുമാരി നിധി പോലെ സൂക്ഷിച്ചിരുന്നു. ആ കഥ ‘സുകുമാരി ഓര്‍മകളുടെ വെള്ളിത്തിര’ എന്ന പുസ്തകത്തില്‍ പങ്കുവെക്കുന്നത് ഇങ്ങനെ.
സച്ചിന്‍ ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനു വേണ്ടി അദ്ദേഹത്തെ മേക്കപ്പ് ചെയ്യാന്‍ ചെന്നൈയില്‍ നിന്ന് ഭാനുവിനെ വിളിക്കും. രജനീകാന്തിന്റെ പ്രത്യേക മേക്കപ്പ് വിദഗ്ധയാണ് ഭാനു. എന്‍റെ മകന്‍ സുരേഷിന്‍റെ ഭാര്യ ഉമയുടെ സഹോദരിയാണ്. ഒരിക്കല്‍ സച്ചിന്‍ ഭാനുവിന് ഒരു ക്രീം കൊടുത്തു, ഈ ക്രീം നല്ലതാണ്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാര്‍ ഉപയോഗിക്കുന്നതാണ്. ഇത് പുരട്ടിയിട്ട്‌ വെയിലത്ത്‌ കളിച്ചാല്‍ ദേഹം കറുക്കുകയില്ല. സച്ചിന്‍ ഭാനുവിനോട് പറഞ്ഞു. ഭാനു അതിലൊരു ക്രീം എനിക്ക് കൊണ്ട് വന്നു തന്നു. എന്നിട്ട് ഭാനു പറഞ്ഞു അമ്മ ഇത് സച്ചിന്‍ തന്നതാണ്. അമ്മ ഔട്ഡോര്‍ പോകുമ്പോള്‍ തേച്ചുകൊള്ളൂ. ഞാന്‍ അത് ഒരിക്കല്‍ പോലും പുരട്ടിയിട്ടില്ല. ഇവള്‍ എന്നും എന്നോട് ചോദിക്കും അമ്മ അത് പുരട്ടിയോ? ഞാന്‍ പറഞ്ഞു ഞാന്‍ അത് പുരട്ടുകയില്ല കാരണം പുരട്ടിയാല്‍ അത് തീര്‍ന്നു പോകും. സച്ചിന്‍റെ ഒരു സ്നേഹോപഹാരമായി ഞാന്‍ എന്നും അത് നിധി പോലെ സൂക്ഷിക്കും

shortlink

Post Your Comments


Back to top button