നടന്മാരിലും ഇപ്പോള്‍ പാട്ടുകാരുടെ എണ്ണം കൂടുതലാണ്. താരങ്ങള്‍ അഭിനയിക്കുന്നതൊടൊപ്പം സ്വന്തമായി ഗാനം ആലപിക്കുകയും ചെയ്യുന്ന ട്രെന്‍ഡ് സിനിമകളില്‍ തുടരുകയാണ്. തെലുങ്ക് സൂപ്പര്‍ താരം നാഗര്ജുനായാണ് പുതിയ ചിത്രത്തിന് വേണ്ടി പ്രണയഗാനം ആലപിക്കാന്‍ തയ്യാറെടുക്കുന്നത്.
‘നിര്‍മല കോണ്‍വെന്റ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് നഗര്ജ്ജുന പാടുന്നത്. എ.ആര് റഹ്മാന്റെ മകന് എ.ആര് അമീനും ചിത്രത്തില്‍ ഒരു ഗാനം പാടുന്നുണ്ട്. താന്‍ പാടുന്ന പ്രണയ ഗാനം പുതു തലമുറയ്ക്ക് സമര്‍പ്പിക്കുന്നതായി താരം പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകന് റോഷന് സലൂറും നഗാര്ജ്ജുനയുടെ ആലാപന ശൈലിയെ വാനോളം പുകഴ്ത്തി. നാഗര്ജ്ജുനയുടെ ഗാനം വൈകാതെ തന്നെ ട്വിറ്ററിലൂടെ പുറത്തു വരും.
Post Your Comments