GeneralNEWS

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായി ദിലീഷ് പോത്തൻ

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്ഹിറ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ തന്നെയായാണ് ഇത്തവണയും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രശസ്ത സംവിധായകനായ രാജീവ് രവിയാണ് ഇത്തവണ ദിലീഷ് പോത്തന് വേണ്ടി ച്ഛയാഗ്രാഹണം നിർവഹിക്കുന്നത്.

അലെൻസിയറും സൗബിനും ഇതിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ.ചിത്രത്തിലെ നായിക ഉൾപ്പടെയുള്ള മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളു. മഹേഷിന്റെ പ്രതികാരത്തിലെ ഗാനങ്ങൾ മനോഹരമാക്കിയ ബിജിപാൽ തന്നെയാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും സംഗീതം നിർവഹിക്കുന്നത്.

ഉർവശി തീയറ്റേഴ്സിന്റെ ബാനെറിൽ സന്ദീപ് സേനൻ, അനീഷ് എം തോമസ് ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വര്ഷം പ്രദർശനത്തിനെത്തുമെന്നും സംവിധായകൻ ദിലീഷ് പോത്തൻ സെൻസേഷൻസ് എന്റർടൈൻമെന്റിനോട് പറഞ്ഞു.

thondy

shortlink

Post Your Comments


Back to top button