വെള്ളിയാഴ്ച്ച കബാലിയെ കണികണ്ടാണ് ലോകം ഉണര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി മുതല്‍ തന്നെ കബാലിയെ വരവേല്‍ക്കാനായി തിയറ്ററുകള്‍ നിറഞ്ഞു. പുലര്‍ച്ചെ നാലുമണിക്കുള്ള ആദ്യ ഷോ കാണാനായി കാത്തിരിപ്പ്, രജനികാന്തിന്റെ ചിത്രം വെച്ചുള്ള പാലഭിഷേകം, ലഡ്ഡുവിതരണം, പടക്കം പൊട്ടിക്കല്‍, പിന്നെ സ്ക്രീനില്‍ കബാലിയെ കണ്ടപ്പോള്‍ ഉള്ള ആവേശം. ഇതെല്ലാം കബാലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന്‍ വ്യത്യസ്ഥമാക്കി.
ലോകത്തിലെ 5000 ത്തിലേറെ തിയറ്റരുകളിലാണ് കബാലി റിലീസ് ആയത്. കേരളത്തില്‍ 306 തിയറ്ററുകളിലാണ് കബാലി എത്തിയത്. ഈ തിയറ്ററുകളിലെല്ലാം തന്നെ രാത്രി മുതലേ ജനസമുദ്രമായി. രജനി ആരാധകര്‍ ഏറെയുള്ള അമേരിക്ക, ജപ്പാന്‍, മലേഷ്യ, ചൈന, ദുബായ് എന്നിവിടങ്ങളിലും തമിഴ്നാട്ടിലും തിയറ്ററുകള്‍ ആവേശത്തില്‍ മുങ്ങി. ഒരു സിനിമ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്പ് തന്നെ ഇത്രയേറെ ചര്‍ച്ചയായി എന്നതാണ് കബാലിയുടെപ്രത്യേകത. കബാലി ചര്‍ച്ചയായത്തിനു പിന്നിലും ചില കച്ചവടതന്ത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ കബാലി തന്ത്രം വിജയിച്ചു.
Post Your Comments