സ്റ്റയില് മന്നന് രജനിയുടെ കബാലി തീയറ്ററില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടുമ്പോള്‍ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. കബാലി എന്ന ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടാകും. സംവിധായകനായ പ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഈ കാര്യം. കബാലിയെ കുറിച്ചുള്ള പ്രേക്ഷക അഭിപ്രായം മൊത്തത്തില്‍ വിലയിരുത്തിയതിനു ശേഷമേ കബാലി രണ്ടാം ഭാഗാത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും പ രഞ്ജിത്ത് വ്യക്തമാക്കി. രജനീകാന്ത് എന്ന താരത്തെ ഉപയോഗിക്കാതെ അയാളിലെ നടനെ നന്നായി ഉപയോഗിച്ചു എന്നതാണ് കബാലിയെ കുറിച്ചുള്ള നിരൂപണങ്ങള്‍ പലതും സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ രണ്ടാം ഭാഗം വരുമ്പോള്‍ രജനീയിലെ നല്ല നടനെ വീണ്ടും പ്രേക്ഷകര്‍ക്ക് ദര്‍ശിക്കാം.
Post Your Comments