നടി അമല പോലും സംവിധായകന് എ.എല്‍ വിജയ്യും വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ഇരുവരും വിവാഹമോചനം തേടാന്‍ ഒരുങ്ങുകയാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയോട് ദമ്പതികള്‍ പ്രതികരിച്ചിട്ടില്ല.
2014 ലായിരുന്നു ഇരുവരുടേയും പ്രണയവിവാഹം. 2011 ല്‍ എ.എല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലകുന്നത്. ചിത്രത്തില്‍ നായികയായിരുന്നു അമല.
വിവാഹശേഷവും അഭിനയരംഗത്ത് തുടര്‍ന്ന അമല ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ബോബന് സാമുവല്‍ ഒരുക്കിയ ഷാജഹാനും പരീക്കുട്ടിയുമാണ്. ധനുഷ് നായകനാകുന്ന തമിഴ് ചിത്രം, കിച്ചാ സുധീപ് നായകനാകുന്ന തെലുങ്ക് ചിത്രം എന്നിവയാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Post Your Comments