General

രജനീകാന്തിന്‍റെ ചിത്രം പതിച്ച വെള്ളിനാണയം പുറത്തിറക്കി

കബാലി സിനിമയുടെ സഹസ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഫിന്‍ കോര്‍പാണ് രജനീകാന്തിന്‍റെ മുഖം ആലേഖനം ചെയ്ത വെള്ളിനാണയം പുറത്തിറക്കിയത്. ഇതിനോടകം ഇരുപത് കിലോഗ്രാം വെള്ളിനാണയം ബുക്ക്‌ ചെയ്തു കഴിഞ്ഞു. വെള്ളി നാണയത്തിന് പുറമേ വെള്ളി ലോക്കറ്റുകള്‍, രജനീകാന്തിന്‍റെ ചിത്രം പതിച്ച വെള്ളയും കറുപ്പും നിറത്തിലുള്ള ബനിയനുകള്‍, മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍, ത്രീഡി പോസ്റ്ററുകള്‍, രജനീകാന്തിന്‍റെ വിഗ്രഹങ്ങള്‍, എന്നിവയെല്ലാം മുത്തൂറ്റ് ഫിന്‍കോര്‍പ് പുറത്തിറക്കി. കേരളം ഉള്‍പ്പടെ രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിന്‍ കോര്‍പിന്‍റെ 3800 ശാഖകളിലൂടെയാണ് നാണയം വിപണനം നടത്തുന്നത്.

shortlink

Post Your Comments


Back to top button