ആവേശത്തോടെയും ആരവത്തോടെയും കബാലിയെ വരവേല്‍ക്കാന്‍ മലയാള താരങ്ങളും മത്സരിച്ചു. സംവിധായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസന്‍ കബാലി കണ്ടത് കോയമ്പേട് തീയറ്ററില്‍ നിന്നാണ്. ഭാര്യക്കും കൂട്ടുകാര്‍ക്കുമൊപ്പം കബാലിയുടെ ആഘോഷം പങ്കുവയ്ക്കുന്ന കാഴ്ച വിനീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കബാലി സ്പെഷ്യല്‍ ടീഷര്‍ട്ട് ഇട്ടുകൊണ്ടാണ് വിനീതും സംഘവും എത്തിയത്. ജയറാമിന്‍റെ മകന്‍ കാളിദാസും കബാലിയുടെ ആവേശം ഫേസ്ബുക്കില്‍ പങ്കുവച്ചു. ആദ്യ ദിവസം തന്നെ മകനോടൊപ്പം കബാലി കാണാന്‍ പോയതിന്‍റെ സന്തോഷം നടന്‍ ജയറാമും ഫേസ്ബുക്കില്‍ രേഖപ്പെടുത്തി. സുരാജ് വെഞ്ഞാറമൂട്,വിജയ് യേശുദാസ് ,നിവിന്‍ പോളി, നാദിര്‍ഷ തുടങ്ങിയവരെല്ലാം കബാലിയുടെ ആദ്യ ഷോ കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ചു.
Post Your Comments