നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം പത്മ പ്രിയ മലയാളത്തില്‍ നായികയാകാന്‍ തയ്യാറെടുക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു റോളിലാണ് പത്മപ്രിയയുടെ തിരിച്ചെത്തുന്നത്. ജിയേന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ‘ടിയാന്‍’ എന്ന ചിത്രത്തില്‍ ഹിന്ദി സംസാരിക്കുന്ന വസുന്ധര ദേവി എന്ന കഥാപാത്രമായിട്ടാണ് പത്മപ്രിയ എത്തുന്നത്. പ്രിഥ്വിരാജും ഇന്ദ്രജിത്തുമാണ് സിനിമയിലെ നായകന്മാര്‍. വളരെ പുതുമയുള്ള തിരക്കഥയാണ് സിനിമയുടേത് അതാണ് തന്നെ ആകര്‍ഷിച്ചതെന്നും പത്മപ്രിയ പറയുന്നു.പത്മ പ്രിയ അവസാനമായി അഭിനയിച്ച ചിത്രം ഇയ്യോബിന്‍റെ പുസ്തകമായിരുന്നു.അതിലെ പത്മപ്രിയയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Post Your Comments